കോഴിക്കോട്: വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള ടീച്ചേഴ്‌സ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 18ന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍വച്ച് നടക്കും. വിദ്യാര്‍ഥികള്‍ക്കിടയിലും ക്യാമ്പസുകളിലും വ്യാപകമായി പിടിമുറുക്കുന്ന മയക്കുമരുന്ന് ലഹരി മാഫിയകള്‍ക്കെതിരേ വിദ്യാര്‍ഥി സമൂഹത്തെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കാനുള്ള കര്‍മ പദ്ധതികളും ജെന്‍ഡര്‍ ന്യൂട്രല്‍ പരിഷ്‌കാരങ്ങളിലെ അപകടങ്ങളും വിദ്യാഭ്യാസ പാഠ്യപദ്ധതിയിലെ അപാകതകളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപക പ്രതിനിധികളും അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമ്മേളനത്തില്‍ പങ്കാളികളാവും. കായിക, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് മദനി കായക്കൊടി അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
വിദ്യാഭ്യാസം: ആഗോള സമൂഹത്തിന്റ സ്പന്ദനങ്ങള്‍, അഭിമാനമുള്ള തൊഴില്‍ : വിശുദ്ധമായ ജീവിതം, ആക്ടിവിസങ്ങളുടെ കാലത്തെ അധ്യാപകന്‍, ക്ലാസ്‌റൂമിന് പുറത്തെ സമയ ക്രമീകരണം, ശാസ്ത്ര മാത്ര വാദം, മാതൃകാ അധ്യാപനം എന്നീ വിഷയങ്ങളെ കുറിച്ച് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് , വൈസ് പ്രസിഡന്റ് സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, സി.മുഹമ്മദ് അജ്മല്‍ , പ്രൊഫസര്‍ ഹാരിസ് ബിനു സലീം, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ. താജുദ്ധീന്‍ സ്വലാഹി, പ്രൊഫ. ജൗഹര്‍ മുനവര്‍, ഡോ. അബ്ദുല്ലാ ബാസില്‍, ടി.കെ നിഷാദ് സലഫി, ഒ.മുഹമ്മദ് അന്‍വര്‍ , യു.മുഹമ്മദ് മദനി പ്രഭാഷണം നടത്തും. അധ്യാപനരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. പ്രചാരണ ഭാഗമായി ജില്ലാ അധ്യാപക സംഗമങ്ങള്‍ , സന്ദേശ പ്രചാരണം,ലഘുലേഖ വിതരണം മേഖലാ, ടാര്‍ജറ്റ് മീറ്റുകള്‍ എന്നിവ സംഘടിപ്പിച്ചു.