കോഴിക്കോട്: 30 വര്‍ഷമായി വിദ്യാഭ്യാസരംഗത്തും സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷാ പരിശീലന രംഗത്ത് സജീവ സാന്നിധ്യമായ ബിജു തങ്കപ്പന്‍ നേതൃത്വം നല്‍കുന്ന ഐ.സി.എസ് സിവില്‍ സര്‍വീസ് അക്കാദമിയുടെ വിദ്യാരാജ് എജ്യുക്കേഷന്‍ ആപ്പ് നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സി. ബിജു തങ്കപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ.സി.എസ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിരവധി പേരാണ് വിദഗ്ധ പരിശീലനം നേടുന്നത്.
ഓഫ്‌ലൈന്‍ ക്യാമ്പസിനു പുറമേ ഐ.സി.എസ് സിവില്‍ സര്‍വീസ് അക്കാദമിയുടെ വിദ്യാരാജ് എജ്യുക്കേഷന്‍ ആപ്പിലൂടെ അഖിലേന്ത്യാ തലത്തില്‍ 1080 വിദ്യാര്‍ഥികള്‍ക്ക് ദിവസേന ഓണ്‍ലൈനായി ലൈവ് ക്ലാസിലൂടെ പരിശീലനം നല്‍കി വരുന്നുണ്ട്. ബാങ്കിങ്, പി.എസ്.സി തുടങ്ങിയ മറ്റു മേഖലകളില്‍ 4800 പേരും ലൈവ് ക്ലാസ് ഉപോഗപ്പെടുത്തുന്നുണ്ട്. ഡിഗ്രി പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനം കൂടി നല്‍കുന്ന ഇന്റഗ്രേറ്റഡ് റസിഡന്‍ഷ്യല്‍ ക്യാമ്പസ് വയനാട് ജില്ലയില്‍ 48 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവുമായി ബന്ധപ്പെട്ട് ഇതിനോടകം എട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച സി.ബിജു തങ്കപ്പന്റെ ഒന്‍പതാമത്തെ പുസ്തകം ചടങ്ങില്‍വച്ച് ഐ.സി.എസ് സിവില്‍ സര്‍വീസ് അക്കാദമി മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പി.രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ആമസോണിലും പുസ്തകം ലഭ്യമാണ്. എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വിദ്യാരാജ് എജ്യുക്കേഷന്‍ ആപ്പ് ലഭ്യമാണ്. ബത്തേരിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 107 വിദ്യാര്‍ഥികള്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി പഠനം നടത്തുന്നുണ്ട്.