വൈത്തിരി: ചര്‍മരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്യൂട്ടേനിയസ് സര്‍ജന്‍സിന്റെ വാര്‍ഷിക സമ്മേളനമായ ആക്‌സിക്കോണ്‍ 15 മുതല്‍ 17 വരെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. മലബാര്‍ മേഖലയിലെ ചര്‍മരോഗ വിദഗ്ധരുടെ കൂട്ടായ്മയായ മലബാര്‍ ഡെര്‍മെറ്റോളജി ക്ലബും അസോസിയേഷന്‍ ഓഫ് ക്യൂട്ടേനിയസ് സര്‍ജന്‍സിക്കൊപ്പം ആക്‌സിക്കോണ്‍ സംഘടിപ്പിക്കുന്നതില്‍ ഭാഗഭാക്കാവുന്നു. ചര്‍മരോഗ ചികിത്സാരംഗത്തെ നൂതന ചികിത്സാ സങ്കേതങ്ങളും സാങ്കേതിക വിദ്യകളും കണ്ടെത്തലുകളും പരിചയപ്പെടുത്തുന്നതിനുള്ള വേദിയാണ് വര്‍ഷാവര്‍ഷം നടത്തപ്പെടുന്ന ആക്‌സിക്കോണ്‍. ചര്‍മരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്‍പശാലകളും പേപ്പര്‍ പ്രസന്റേഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1200 ഓളം ചര്‍മരോഗ വിദഗ്ധര്‍ എത്തിച്ചേരും.
ആക്‌സിക്കോണ്‍ 2022ന്റെ പ്രചരണാര്‍ഥം ബംഗളൂരുവില്‍ നിന്നാരംഭിച്ച 15 അംഗ സൈക്ലത്തോണ്‍ സംഘം മൈസൂര്‍, കബിനി വഴി മൂന്നൂറോളം കിലോമീറ്റര്‍ യാത്ര ചെയ്ത് 14ന് സമ്മേളനവേദിയില്‍ എത്തിച്ചേര്‍ന്നു. ആതിഥേയത്വത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡോ.സലിം.ടി (ഓര്‍ഗനൈസിങ് ചെയര്‍പേഴ്‌സണ്‍). ഡോ.ഫിറോസ്.കെ( ഓര്‍ഗനൈസിങ് കോ ചെയര്‍പേഴ്‌സണ്‍), ഡോ. ഫിബിന്‍ തന്‍വീര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവര്‍ പറഞ്ഞു.