കോട്ടയം: മലയാള മനോരമ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ സഞ്ജയ് ചന്ദ്രശേഖറിന്റെ സ്മരണാര്‍ഥം കോട്ടയം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് മലയാള മനോരമ
കോഴിക്കോട് ബ്യൂറോ ചീഫ് ജയന്‍ മേനോന്‍ അര്‍ഹനായി. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം കേരളം ചര്‍ച്ച ചെയ്ത മുട്ടില്‍ മരം മുറിയും തുടര്‍ന്നുള്ള ക്രമക്കേടുകളും പുറത്തു കൊണ്ടുവന്ന മലയാള മനോരമ റിപ്പോര്‍ട്ടുകളും 2021 ജൂണ്‍ 8 മുതല്‍ 10 വരെ പട്ടയഭൂമിയിലെ പണമരം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരമ്പരയുമാണ് ജയന്‍ മേനോനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മാതൃഭൂമി കല്‍പറ്റ ബ്യൂറോ സ്റ്റാഫ് കറസ്‌പോണ്ടന്റ് എ.കെ ശ്രീജിത്ത് അര്‍ഹനായി. മാതൃഭൂമിയില്‍ 2022 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ പ്രസിദ്ധീകരിച്ച തിരിച്ചിറങ്ങുന്നു പൊന്നുവിളയിച്ച പുല്‍പ്പള്ളി എന്ന പരമ്പരയാണ് ശ്രീജിത്തിനെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാക്കിയത്. 2021 ജനുവരി ഒന്നുമുതല്‍ 2022 മേയ് 31 വരെ മലയാള പത്രങ്ങളിലും വാരികകളിലും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിച്ചത്.
മലയാള മനോരമ വീക്കിലി മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എ ഫ്രാന്‍സിസ്, ദീപിക മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ടി.സി.മാത്യു, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സഞ്ജയ് ചന്ദ്രശേഖറുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ അവസാന വാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.