ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടമറിക്കുന്നുവെന്നും വിചാരണ കോടതി ജഡ്ജി പക്ഷപതാപരമായി പെരുമാറുന്നുവെന്നുമാണ് അതിജീവിതയുടെ ആരോപണം. അതിനാല്‍ ജഡ്ജിയെ മാറ്റണമെന്നുമാണ് ഹരജി. തന്നെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു.
എന്നാല്‍, വിചാര കോടതി ജഡ്ജിക്കെതിരേ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *