തിരുവനന്തപുരം: റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍-ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകളുടെ രൂപകല്‍പന മെച്ചപ്പെടണമെന്നും റോഡപകടങ്ങള്‍ കുറയ്ക്കണമെന്നും സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപന യോഗത്തിലാണു രാഹുല്‍ റോഡുകളുടെ രൂപകല്‍പനയെ പരാമര്‍ശിച്ചത്.