മാലിന്യ മുക്ത സമുദ്ര പദ്ധതി വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം: ഡോ. പ്രസാദ് കൃഷ്ണ

മാലിന്യ മുക്ത സമുദ്ര പദ്ധതി വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം: ഡോ. പ്രസാദ് കൃഷ്ണ

കോഴിക്കോട്: മാലിന്യ മുക്ത സമുദ്ര തീരം പദ്ധതി നമ്മുടെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു നടത്തണമെന്ന് എന്‍. ഐ.ടി ഡയരക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘സ്വച്ഛ് സാ ഗര്‍, സുരക്ഷിത് സാഗര്‍’ പദ്ധതിയുടെ ഭാഗമായി എന്‍.ഐ.ടി കാലിക്കറ്റില്‍ നടന്ന ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണ അവബോധ പരിപാടികളി ല്‍ മാധ്യമങ്ങളോടൊപ്പം വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകണമെന്നും , ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ പുത്തന്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ പരീക്ഷിക്കണമെന്നും മലയാള മനോരമ ന്യൂസ് എഡിറ്റര്‍ ജോഷ്വപി.ജെ, ഹിന്ദു ചീഫ് ഓഫ് ബ്യുറോ ബിജു ഗോവിന്ദ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോ ട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ഥികളുമായി വിഗ്യാന്‍ പ്രസാര്‍ ശാസ്ത്ര ജ്ഞന്‍ ആയ ഡോ ബി.കെ ത്യാഗി , മറൈന്‍ ഇക്കോളജിസ്റ്റ ആയ ഡോ.ശ്രീരാജ് സി.ആര്‍ എന്നിവര്‍ സംവദി ച്ചു. എന്‍.ഐ.ടി ഫിസിക്‌സ് പ്രൊഫസര്‍ ഡോ.പി. പ്രദീപിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഡോ. എം.കെ രവി വര്‍മ (ഫിസിക്‌സ് വിഭാഗം തലവന്‍), ഡോ. സന്ദീപ് ബറുവ (വിഗ്യാന്‍ പ്രസാര്‍), ഡോ. എ.സു ജിത്ത് (പ്രൊഫസര്‍, കെമിസ്ട്രി ), ഡോ.അബ്ദു നാസര്‍ (DIET), ഡോ. ബിജു ധര്‍മപാലന്‍ (വിഗ്യാന്‍പ്രസാര്‍) എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ‘വിമലതീരം , സുരക്ഷിത തീരം ‘ എന്ന വിഷയത്തില്‍ ചിത്രരചന, ലേഖനമെഴുത്ത് എന്നിവ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കോഴിക്കോട് സൗത്ത് ബീ ച്ചില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *