കോഴിക്കോട്: ടെക്‌സ്‌റ്റൈയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ടിങ് മേഖലയില്‍ 2006 മുതല്‍ തിരുപ്പൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റെയ്ക്ക എക്‌സ്‌പോര്‍ട്ട് റിട്ടെയിലിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ മാര്‍സോ മിലാന്‍ പ്രീമിയര്‍ ഇന്നര്‍വെയര്‍ ബ്രാന്റ് പുറത്തിറക്കി. സരോവരം കെ.പി.എം ട്രിപ്പെന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രാന്റ് ലോഗോ ലോഞ്ചിങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും വെബ് സൈറ്റ് ലോഞ്ച് ഡോ.എം.കെ മുനീര്‍ എം.എല്‍.എയും നിര്‍വഹിച്ചു. നാനോ മൊഡാല്‍ ഫാബ്രിക്‌സ് ഉപയോഗിച്ച് നിര്‍മിച്ച പ്രീമിയം ഇന്നര്‍വെയര്‍ മാര്‍സോ മിലാന്‍, ഈര്‍പ്പ രഹിതമാക്കുന്നുവെന്ന സവിശേഷതയുണ്ടന്ന് ചടങ്ങിന് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയ്ക്കാ എക്‌സ്‌പോര്‍ട്‌സ് മാനേജിങ് ഡയരക്ടര്‍ എന്‍.വി മുഹമ്മദ് തെയിസീര്‍ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളില്‍ ഏറെ പ്രശസ്തമായിരുന്ന ഇന്നര്‍വെയര്‍ പുതിയ രൂപത്തിലും ഭാവത്തിലും കേരളത്തിലും എത്തുകയാണ്. ആദ്യഘട്ടത്തില്‍ ഉത്തര കേരളത്തിലും തുടര്‍ന്ന് സംസ്ഥാനമൊന്നാകെ വിപണിയിലെത്തിക്കും. ഇന്നര്‍വെയറിന് ശേഷം ടീഷര്‍ട്ട് ട്രാക്‌സ്യൂട്ട് എന്നിവയും വിപണിയിലെത്തിക്കും. ഡയരക്ടര്‍മാരായ എം.കെ ഇബ്രാഹീം, പി.പി ലിജാസ്, പി.പി ലസിന്‍, ജനറല്‍ മാനേജര്‍ പി.പ്രത്യുഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടെക്സ്റ്റയില്‍സ് മേഖലയില്‍ മുതിര്‍ന്ന സംരഭകരെ ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത വയലിനിസ്റ്റ് റിനീഷ് നാരായണന്റെ നേതൃത്വത്തില്‍
മ്യൂസിക് ഫ്യൂഷനും അരങ്ങേറി.