എന്‍.രാജേഷ് അനുസ്മരണം 17ന്: സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്തും

എന്‍.രാജേഷ് അനുസ്മരണം 17ന്: സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്തും

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന എന്‍.രാജേഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എം.ഫിറോസ്ഖാനും സെക്രട്ടറി കമാല്‍ വരദൂറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് വൈകീട്ട് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ സുനില്‍ പി.ഇളയിടം ‘ മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മാധ്യമം ജോര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി ടി.നിഷാദ്, രാജേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *