എന്‍.ഐ.പി.എം ഏകദിന ശില്‍പശാല സംഘടിപ്പിക്കും

എന്‍.ഐ.പി.എം ഏകദിന ശില്‍പശാല സംഘടിപ്പിക്കും

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് (എന്‍.ഐ.പി.എം) കാലിക്കറ്റ് ഗ്രൂപ്പ് കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസുമായി സഹകരിച്ച് എം.ബി.എ, എം.എസ്.ഡബ്ല്യു, പി.ജി.ഡി.എം (ഹ്യൂമന്‍ റിസോഴ്‌സ്) വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍ നിയമങ്ങളെക്കുറിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിക്കും. 17ന് എന്‍.ഐ.ടിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കുന്ന ശില്‍പശാലയില്‍ പ്രമുഖ തൊഴില്‍ നിയമ വിദഗ്ധനും എന്‍.ഐ.പി.എം കേരള ചാപ്റ്റര്‍ ചീഫ് ഫാക്കല്‍റ്റിയുമായ വര്‍ക്കന്‍ പേട്ട ക്ലാസെടുക്കും.

പഠനം കഴിഞ്ഞവരും പഠിച്ചു കൊണ്ടിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമങ്ങളെ കുറിച്ച് കൂടുതല്‍ അഴബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ശില്‍പശാലക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ 9061683010 അല്ലെങ്കില്‍ 7034142168 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (e-mail: [email protected]). 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഐ.പി.എം കാലിക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ നിസാമുദ്ദീന്‍ ഫിറോസ്, സെക്രട്ടറി അനിത സുമിത്, വൈസ് ചെയര്‍പേഴ്‌സണ്‍ സമീറ, ഹബീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *