ജീവജ്യോതി അഗതിമന്ദിരത്തില്‍ ഓണഘോഷം നടത്തി

ജീവജ്യോതി അഗതിമന്ദിരത്തില്‍ ഓണഘോഷം നടത്തി

തൃശൂര്‍: മാപ്രാണം പറപ്പുകരയിലെ ജീവജ്യോതി അഗതിമന്ദിരത്തില്‍ ഓണഘോഷം നടത്തി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടി പുതുക്കാട് എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ബി നാസര്‍ അദ്ധ്യക്ഷത വഹിച്ചു. പറപ്പൂകര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എസ് പ്രിന്‍സ്, വാര്‍ഡ് മെമ്പര്‍ ഷീബ സുരേന്ദ്രന്‍ എന്നിവര്‍ അതിഥികളായിരുന്നു. ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, കേരള ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി നോബി, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിബിന്‍, ഗ്ലോബല്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ വി.എം സിദ്ധീഖ്, ഗ്ലോബല്‍ അഡൈ്വസര്‍ സിന്ധു സജീവ്, ഗ്ലോബല്‍ പബ്ലിക് റിലേഷന്‍സ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ റഫീക്ക് മരക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *