ഗുരുദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ അളവുകോലാണ്: കരീം പന്നിത്തടം

ഗുരുദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ അളവുകോലാണ്: കരീം പന്നിത്തടം

ഇയ്യാല്‍: ഗുരുദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ അളവുകോലാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. കൊച്ചുസ്വാമി ഭക്ത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇയ്യാലിലെ ശ്രീനാരായണഗുരു മന്ദിരത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആത്മസ്വരൂപാനന്ദമയി മുഖ്യാതിഥിയായിരുന്നു. രമാഭായ് ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പത്മ ദിവാകരന്‍, സുമനസുരേഷ് , അശോകന്‍ നെല്ലിക്കല്‍ , രത്‌ന മോഹന്‍, അഡ്വ.എ.വി പ്രസാദ് , സുധ ടീച്ചര്‍ , എം.ജി അശോകന്‍ മാസ്റ്റര്‍ , ഡോ. ആര്യ അശോക് , സുജാത ജയന്‍ , പി.ടി പ്രഭാകരന്‍ , ഗീതാഞ്ജലി ടീച്ചര്‍, സുരേഷ് കുന്നത്ത് , പ്രസീന സജി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *