മാഹി: മാഹി പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫിസ് മാഹി എം. എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ. മോഹനന്, കെ. അജിത്, കെ. എം പവിത്രന്, എന്‍. മോഹനന്, കെ. രാധാകൃഷ്ണന്, പി. കെ. രാജേന്ദ്ര കുമാര്‍ സംസാരിച്ചു. കെ. ഹരീന്ദ്രന്‍ സ്വാഗതവും വി.സി വിജയറാം നന്ദിയും പറഞ്ഞു.