കോഴിക്കോട്: അത്തോളി പറമ്പത്ത് ബഷീറിന്റെ മകള്‍ ഖദീജ റെഹ്ഷയെ((17) വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ഖദീജ റെഹ്ഷ. ഇന്നലെ രാത്രി 11 മണിയോടെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അത്തോളി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിച്ചു.