മാഹി: ലഹരിവിമുക്ത പരിപാടികള്‍ക്ക് വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണ് തുടക്കം കുറിക്കേണ്ടതെന്ന് റിട്ട. എക്‌സൈസ് കമ്മീഷണര്‍ പി.കെ സുരേഷ് അഭിപ്രായപ്പെട്ടു. സ്റ്റാച്യു സ്‌ക്വയറില്‍ ജനശബ്ദം മാഹി സംഘടിപ്പിച്ച ‘സേ നോ ടു ഡ്രഗ്‌സ് ‘ പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കളങ്ങളും, കലാസമിതികളും കുട്ടികള്‍ക്ക് അന്യമാവുകയാണ് ‘ കൗമാരവും യൗവ്വനവും ഉന്‍മാദാവസ്ഥയില്‍ നശിച്ചു കൊണ്ടിരിക്കുകയാണ്.
പെണ്‍കുട്ടികളടക്കം ഉപഭോക്താക്കളും കാരിയര്‍മാരുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. മദ്യവര്‍ജ്ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി രാജന്‍ പെരിങ്ങാടി മുഖ്യ ഭാഷണം നടത്തി.
മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി ഇ.ചന്ദ്രി, പി.വി ചന്ദ്രദാസ്, എം.പി ശിവദാസ്, സജിത് നാരായണന്‍, അജിത, കെ.ഹരീന്ദ്രന്‍, എം.എ കൃഷ്ണന്‍, ഐ. അരവിന്ദന്‍ , എ.വി യൂസഫ്, പി.സി ദിവാനന്ദന്‍, എം.ശ്രീജയന്‍ സംസാരിച്ചു. ഇ.കെ റഫീഖ് സ്വാഗതവും, ടി.എം.സുധാകരന്‍ നന്ദിയും പറഞ്ഞു. ദാസന്‍ കാണി, ടി.എ ലതീപ്, ജസീമ മുസ്തഫ, ഷിബു, സുരേഷ് പന്തക്കല്‍, ഷൈനി, സോമന്‍ മാഹി, മഹേഷ് പന്തക്കല്‍, മര്‍സീന, സുജിഷ, രേഖ, ഷൈജ പാറക്കല്‍ നേതൃത്വം നല്‍കി.