കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇടുക്കിയില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇടുക്കിയില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയ പതായില്‍ ഇടുക്കിയിലെ നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

നേര്യമംഗലം ചാക്കോച്ചി വളവിലെ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ട് താഴേക്ക് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രാവിലെ ഏഴ് മണിയോടെയാണ് അപകടം. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. പരുക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *