ഐ.ഇ.എല്‍.ടി.എസ് വിദ്യാര്‍ഥികള്‍ക്ക് യൂണിമോണി സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാം

ഐ.ഇ.എല്‍.ടി.എസ് വിദ്യാര്‍ഥികള്‍ക്ക് യൂണിമോണി സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാം

കോഴിക്കോട്: വിദേശപഠനം/ജോലി/വിദേശത്തു സ്ഥിരതാമസമാക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ഇ.എല്‍.ടി.എസ് /ടി.ഒ.ഇ.എഫ്.എല്‍ തുടങ്ങിയ പരീക്ഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ ഇന്ത്യയിലെ ഔട്ട് വേര്‍ഡ് മണി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി തീരുമാനിച്ചു. ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

ഒരു ഓട്ടോമേറ്റഡ് സെലക്ഷന്‍ പ്രോസസിലൂടെ യൂണിമോണി തിരഞ്ഞെടുത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് 5000  രൂപ മുതല്‍15000 രൂപ വരെയുള്ള ഈ സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍  www.unimoni.in, https://bit.ly/3KLjfI സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *