തിരുവനന്തപുരം: ഗുരുപ്രിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021-22 ലെ സിനിമ, സീരിയല്‍, മാധ്യമ, സാംസ്‌കാരിക അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി ഹോമിനെ തിരഞ്ഞെടുത്തു. മികച്ച നടന്‍ ഇന്ദ്രന്‍സും അല്‍ മല്ലു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി നമിത പ്രമോദിനെയും തിരഞ്ഞെടുത്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മികച്ച (ഗാന രചയിതാവ്, ഹൃദയം ), സഹനടന്‍ എ.വി അനൂപ്, നടി ഗൗരി നന്ദ, സംഗീത സംവിധാനം ഹിഷാം അബ്ദുള്‍ വഹാബ്, മികച്ച സംവിധായകന്‍ പ്രജേഷ് സെന്‍, ജനപ്രിയ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ , മികച്ച തിരക്കഥാകൃത്തുക്കള്‍ ഫാഹിം സഫര്‍, ആഷിക് ഐമര്‍, ക്യാമറ ജിതിന്‍ സ്റ്റാനി സ്ലോവ്, കൊറിയോഗ്രാഫര്‍ സജ്‌നാ നജം, ഗായകന്‍ സുദീപ് കുമാര്‍, ഗായിക ദിവ്യാ വിനീത്, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഗോകുലം ഗോപാലന്‍, യൂത്ത് ഐക്കണ്‍ ഗോകുല്‍ സുരേഷ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഗായകന്‍ അലോഷ്യസ് പെരേര, മികച്ച സീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ്, രണ്ടാമത്തെ സീരിയല്‍ സസ്‌നേഹം, മികച്ച നടന്‍ കൃഷ്ണകുമാര്‍ മേനോന്‍ (കുടുംബവിളക്ക്), നടി മാളവിക വെയ്ല്‍സ് (മഞ്ഞില്‍ വിരിഞ്ഞ പൂവ്), സഹനടന്‍ ഷോബി തിലകന്‍ (മഞ്ഞില്‍ വിരിഞ്ഞ പൂവ്), സഹനടി സുസ്മിത പ്രഭാകരന്‍ (നീയും ഞാനും) എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ക്കും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ഡോ. ഇന്ദ്രബാബു, ജൂറി അംഗങ്ങളായ ഡോ.നന്ദഗോപന്‍, മായാ വിശ്വനാഥ്. എം.പി രാധാകൃഷ്ണന്‍, ദീപ സജീവ് എന്നിവര്‍ പങ്കെടുത്തു. അവാര്‍ഡ് വിതരണം 20ന് വര്‍ക്കലയിലെ മേവകണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.