കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷന്‍ കിയ ഈ ദുന്‍ പൊന്നോണം – 2022 ഓണാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷന്‍ കിയ ഈ ദുന്‍ പൊന്നോണം – 2022 ഓണാഘോഷം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷന്റെ ഇത്തവണത്തെ ഓണം ഈദ് ആഘോഷ പരിപാടിയുടെ പ്രോഗ്രം കണ്‍വീനര്‍ അജിത്ത് പൊയിലൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് പുഷ്പ്പ രാജിന്റെ അധ്യക്ഷതയില്‍ കുവൈത്തിെല സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ മനോജ് മാവേലിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടനയുടെ അഡൈ്വസറി മെംബര്‍ സുശീല, സെക്രട്ടറി ജെയ്‌സണ്‍,
വനിത ചെയര്‍പേഴ്‌സണ്‍ വനജ രാജന്‍, മധു മാഹി എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ട്രഷറര്‍ വിനോദ് നന്ദിയും പറഞ്ഞു.
ആര്‍ട്ടിസ്റ്റും ചാരിറ്റി സെക്രട്ടറിയുമായ സഹദേവന്റെ കരവിരുതില്‍ തീര്‍ത്ത മനോഹര അത്തപൂക്കളവും വനിത വേദി പ്രവര്‍ത്തക പ്രസിതയും കൂട്ടരും ചേര്‍ന്ന് തിരുവാതിരക്കളിയും ഒപ്പനയും ഗാനമേളയും കുട്ടികള്‍ക്കായി മനോഹരമായ മത്സരങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട്മായ 24ല്‍ അധികം വിഭവങ്ങളടങ്ങുന്ന ഓണസദ്യയും ഒരുക്കി ഓണം ഈദ് ആഘോഷ പരിപാടിയില്‍ കെ.കെ.പി.എയുടെ പ്രസിഡന്റ് ഷക്കിര്‍ പുത്തന്‍പാലം, സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യം പി.എം നായര്‍, കൊല്ലം ജില്ല പ്രവാസി അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *