ഹാര്‍വെസ്റ്റേ പൂക്കള മത്സരം സമാപിച്ചു

ഹാര്‍വെസ്റ്റേ പൂക്കള മത്സരം സമാപിച്ചു

പട്ടാമ്പി: ഓണാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റേ സംഘടിപ്പിച്ച പൂക്കള മത്സരം സമാപിച്ചു. ടീം കുട്ടിപ്പട്ടാളത്തിന്റെ മത്സരത്തോടെയായിരുന്നു സമാപനം. അത്തം മുതല്‍ ഉത്രാടം വരെയായിരുന്നു മത്സരം. ഇന്ന് നടന്ന മത്സരത്തില്‍ വിസ്മയ, സഞ്ജയ്, മാളവിക, കാശിനാഥ്, ശ്രീജിത്ത് എന്നീ കുരുന്നുകളുടെ കുട്ടിപ്പട്ടാളം ടീമാണ് മത്സരിച്ചത്. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പൂക്കള മത്സരം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പൂക്കളമത്സരത്തിലെ വിജയികളെ തിരുവോണ ദിവസം പ്രഖ്യാപിക്കുമെന്ന് ഹാര്‍വെസ്റ്റേ എം.ഡി.വിജീഷ് കെ.പി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *