ചെന്നൈ: എനിക്ക് അച്ഛനെ നഷ്ടപ്പെടുത്തിയത് ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. എന്നാല്‍, എന്റെ പ്രിയപ്പെട്ട രാജ്യം ഇല്ലാതാക്കന്‍ ഞാന്‍ അനുവദിക്കില്ല. ശ്രീപെരുമ്പത്തൂരില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ഥന നടത്തിയശേഷം കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ പദയാത്രയെന്നും രാഹുല്‍ വ്യക്തമാക്കി. നാലു ദശകത്തിനിടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പദയാത്ര നടത്തുന്ന ആദ്യരാഷ്ട്രീയ നേതാവ് താനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിനും രാഹുലിനും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ളശ്രമമാണ് ഈ പദയാത്ര. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്ന ഒന്നായി ഭാരത് ജോഡോ യാത്ര മാറുമെന്നും പാര്‍ട്ടിയില്‍ നവചൈതന്യമുണ്ടാക്കുമെന്നും രാഹുല്‍ അവകാശപ്പെട്ടു. കന്യാകുമാരിയില്‍ വന്‍വരവേല്‍പാണ് രാഹുലിന് ലഭിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ജോഡോപദയാത്ര ഫ്‌ളാഗ്ഓഫ് ചെയ്യുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിച്ചത്. വൈകീട്ട് മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ശേഷം പൊതുയോഗം.12സംസ്ഥാനങ്ങളിലൂടെകടന്നു പോകുന്ന യാത്ര ഈ മാസം 11ന് കേരളത്തിലെത്തും.