രാജ്പഥിന്റെ പേരുമാറ്റി; ഇനി കര്‍ത്തവ്യ പഥ്

രാജ്പഥിന്റെ പേരുമാറ്റി; ഇനി കര്‍ത്തവ്യ പഥ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് രാജ്പഥ്. ഇനി മുതല്‍ ഈ പാത കര്‍ത്തവ്യപഥ് എന്നറിയപ്പെടും. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പേര് അംഗീകരിച്ചു. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ജോര്‍ജ് അഞ്ചാമനോടുള്ള ആദരസൂചകമായാണ് രാജ്പഥ് (കിങ്‌സ് വേ) എന്ന പേര് ഈ വഴിക്കിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *