ബംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ബംഗളൂരു വീണ്ടും വെള്ളത്തില്‍. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും വെള്ളത്തിനടിയിലായി. ഇതോടെ പലരും വീടുകളില്‍ ഒറ്റപ്പെട്ടു. വൈദ്യുതി ലൈനുകള്‍ പൊട്ടിയതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു.
ബോട്ടുകളിലും ട്രാക്ടറുകളിലുമായി വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സിലിക്കണ്‍ സിറ്റിയിലും കര്‍ണാടകയിലെ മറ്റു പ്രദേശങ്ങളിലും സെപ്റ്റംബര്‍ ഒന്‍പത് വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.