തെരുവില്‍ ഉറങ്ങുന്നവരുടെ കൂടെ ഒരോണം; ‘വിശക്കുന്നവന് ആഹാരം കൊടുക്കുന്നതിലും പുണ്യം വേറെ ഒന്നുമില്ല’

തെരുവില്‍ ഉറങ്ങുന്നവരുടെ കൂടെ ഒരോണം; ‘വിശക്കുന്നവന് ആഹാരം കൊടുക്കുന്നതിലും പുണ്യം വേറെ ഒന്നുമില്ല’

കോഴിക്കോട്: ലയണ്‍സ് ഫുഡ് വിങ്‌സിന്റെ നേതൃത്വത്തില്‍ ലയേണ്‍ ഡിസ്ട്രിക്ട് 318E നടത്തുന്ന പൊന്നോണം 2022 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അടുത്ത് ആനിഹാള്‍ റോഡില്‍ തെരുവോര സദ്യയും ഓണക്കോടിയും ഒരുക്കി. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ: പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോള്‍ ആരംഭിച്ച തെരുവിലെ ഭക്ഷണ വിതരണം രണ്ടര വര്‍ഷം പിന്നിട്ടിരിക്കുന്നു.
ഇന്ന് ഓണത്തിനോട് അനുബന്ധിച്ച് ഓണസദ്യയും ഓണക്കോടിയും നല്‍കി. സുബൈര്‍ കൊളക്കാടന്‍ ചെയര്‍മാനും കുമരേശന്‍ കണ്‍വീനറും ആയ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഭക്ഷണ വിതരണം നടത്തിയത്. ഓണസദ്യയും ഓണക്കോടി വിതരണവും ഉദ്ഘാടന ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സ് പ്രസിഡന്റ് പി.കെ പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി.ഡി.ജി സുചിത്ര സുധീര്‍, പി.ഡി.ജി ഡോ: വീനീഷ് വിദ്യാധരന്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയി. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ബാലകൃഷ്ണന്‍, ഡിസ്ട്രിക്ട് സെക്രട്ടറി പ്രേം കുമാര്‍, പി.ആര്‍.ഒ സുനിതാ ജ്യോതി പ്രകാശ് ഡിസ്ട്രിക്ട് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി വിഷോബ് പനങ്ങാട് സ്വാഗതവും ഫുഡ് വിങ്‌സ് കണ്‍വീനര്‍ കുമരേശന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *