- സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ
ന്യൂഡല്‍ഹി: ഇനി മുതല്‍ കാറില്‍ സഞ്ചരിക്കുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രികര്‍ക്ക് പിഴ ഈടാക്കുമെന്ന് നിതിന്‍ ഗഡ്കരി. നേരത്തെ മുന്‍ സീറ്റ് യാത്രികര്‍ക്ക് മാത്രമായിരുന്നു സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നത്.
സൈറസ് മിസ്ട്രി മരിച്ച വാഹനാപകടത്തിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. പിന്‍സീറ്റ് യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയീടാക്കുമെന്നും ഗഡ്കരി പറഞ്ഞു. പിഴയീടാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല, പകരം ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 2024ന് മുന്‍പ് റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി അറിയിച്ചു.
അതുപോലെ പിന്‍സീറ്റ് യാത്രികര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. എയര്‍ ബാഗിനേക്കാളും പ്രാധാന്യം യാത്രക്കാരുടെ ജീവനുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചാല്‍ പ്രശ്‌നമാകില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി പറഞ്ഞു.