ഓണസംഗമം കുടുംബോത്സവമായി

ഓണസംഗമം കുടുംബോത്സവമായി

മാഹി: മയ്യഴിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയില്‍ കുടുംബാംഗങ്ങളുടെ ഓണസംഗമം ചാലക്കര ഉസ്മാന്‍ ഗവ: ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തലമുറകളുടെ സംഗമം മുതിര്‍ന്ന അംഗം കെ.പി ശ്രീധരന്റെ അധ്യക്ഷതയില്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ എം.മുസ്തഫ വിശിഷ്ടാതിഥിയായി. ഓണപ്പൂക്കളം, ഓണപ്പാട്ട്, തിരുവാതിര വിവിധ കലാപരിപാടികള്‍, ഓണക്കളികള്‍ തുടങ്ങിയവ അരങ്ങേറി. കെ.പി ശാന്ത, കെ.പി ലക്ഷ്മണന്‍, കെ.പി രമേശന്‍, രമേശന്‍ മഠത്തില്‍ സംസാരിച്ചു. കെ.പി സജീവന്‍ സ്വാഗതവും ടി.ശശികുമാര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *