ശാസ്താ ട്രാവല്‍സിന്റെ ചാര്‍ദ്ദാമ യാത്ര 13ന്

ശാസ്താ ട്രാവല്‍സിന്റെ ചാര്‍ദ്ദാമ യാത്ര 13ന്

കോഴിക്കോട്: ട്രാവല്‍ ടൂറിസം രംഗത്തെ സ്ഥാപനമായ ശാസ്താ ട്രാവല്‍സിന്റെ ചാര്‍ദ്ദാമ, ഡല്‍ഹി, കാശി യാത്ര 13ന് സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും യാത്ര പുറപ്പെടുമെന്ന് ശാസ്താ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീധരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാര്‍ദ്ദാമ യാത്ര 19 ദിവസവും ഡല്‍ഹി യാത്ര ഒന്‍പത് ദിവസവും കാശി യാത്ര 11 ദിവസവുമാണ്. ഒക്ടോബറില്‍ മള്‍ട്ടി എക്സല്‍ ബസില്‍ ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് വഴി ഗയ, കാശി, ഹരിദ്വാര്‍, ഡല്‍ഹി, ആഗ്ര 14 ദിവസം യാത്രയും നടത്തും. ശാസ്താട്രാവല്‍സും ദേവസ്ഥാനും ട്രാവല്‍സും ചേര്‍ന്നാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അജയ്രാജ്, സജിത്ത് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *