തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നത്. ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ യോഗം വിളിച്ചിട്ടുണ്ട്.
കുടിശ്ശിക ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ഓണത്തിന് മുന്‍പ് കുടിശ്ശിക തീര്‍ക്കുമെന്ന യൂണിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.