കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രഭാഷാ വേദി സംഘടിപ്പിച്ച അധ്യാപകദിനാഘോഷം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ഭരണസമിതി മെംബര്‍ ഗോപി ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ടി. പ്രകാശന്‍ അധ്യക്ഷനായിരുന്നു. ഹിന്ദി-മലയാളം എഴുത്തുകാരന്‍ പി.ജി പഴങ്കാവ് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രഭാഷാ വേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ പ്രിന്‍സിപ്പാള്‍ കെ.വി സ്വര്‍ണകുമാരി കെ.പി ആലിക്കുട്ടി, പി.ശിവാനന്ദന്‍, എന്‍.പി മോഹനന്‍, ആര്‍.അജി ടീച്ചര്‍, ശ്രീജ കാരപ്പറമ്പ്, ഹരികൃഷ്ണന്‍ മലാപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യ അമൃതോത്സവത്തിന്റെ ഭാഗമായി ഹിന്ദിയോട് താല്‍പര്യമുള്ള ഏവരേയും രാഷ്ട്രഭാഷ വേദിയില്‍ അംഗമാക്കാനുള്ള സംഘടനയുടെ പദ്ധതി പ്രകാരം പൊക്കുന്ന് ഗവ. എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ശിവന്യ.സിക്ക് ഗോപി ചെറുവണ്ണൂര്‍ അംഗത്വം നല്‍കി സ്വീകരിച്ചു.