തലശ്ശേരി: അകാലത്തില്‍വിടപറഞ്ഞ കെ.എം മൃദുലയുടെ സ്മരണയില്‍ കെ.എം ഗോപാലനും കുടുംബവും എരഞ്ഞോളിയിലെയും പരിസര പ്രദേശത്തെയും അര്‍ഹരായ കുടുംബങ്ങള്‍ക്ക് എരഞ്ഞോളി ചുങ്കത്തെ കല്യാണി നിവാസില്‍ വെച്ച് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. എ.എന്‍ ഷംസീര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ഇ. ബാലകൃഷ്ണന്‍ സംസാരിച്ചു. കെ.കെ ശശി, മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സി.കെ പ്രദീപന്‍ സ്വാഗതവും കെ.എം ഗോപാലന്‍ നന്ദിയും പറഞ്ഞു.