മാഹി: മാഹിയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് മാഹി എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫിസ് ഉദ്ഘാടനവും മാനവ സൗഹൃദ സംഗമവും നടത്തുമെന്ന് എസ്.എന്‍.ഡി.പി മാഹി യൂണിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ ഒന്‍പതിന് മതമൈത്രി സന്ദേശയാത്ര വൈകുന്നേരം മൂന്ന് മണിക്ക് മാക്കുനി ഗുരു സന്നിധിയില്‍ നിന്നുമാരംഭിച്ച് മാഹി മുനിസിപ്പല്‍ മൈതാനത്ത് സമാപിക്കും.
പത്തിന് രാവിലെ 10.30 ന് മാഹി യൂണിയന്‍ ഓഫിസ് മാഹി സ്‌പോട്‌സ് ക്ലബ് പരിസരത്ത് ശ്രീമദ് ഗുരുപ്രസാദ സ്വാമികള്‍ (ശിവഗിരി മഠം) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ: കെ.സത്യന്‍, ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് മോഹനന്‍ പൊന്നമ്പത്ത്, ഗുരു ധര്‍മ്മ പ്രചാരണസഭ ജോയിന്റ് രജിസ്ട്രാര്‍ സി.ടി അജയ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
11 മണിക്ക് മാനവമൈത്രി സമ്മേളനം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മാഹി പള്ളി വികാരി ഫാദര്‍വിന്‍സന്റ് പുളിക്കല്‍, തലശ്ശേരി മാഹി ഖാസി ടി.എസ് ഇബ്രാഹിം കുട്ടി മുസ് ലിയാര്‍, ഷറഫുദീന്‍ അഷറഫിയ, പൂഴിത്തല മഹല്ല് ഖാസി, ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍ ജോസഫ്, പ്രൊഫ: കെ.ഇ ഇസ്മായില്‍, വടക്കന്‍ ജനാര്‍ദ്ദനന്‍, എ.ദിനേശന്‍, എ.വി യൂസഫ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സജിത് നാരായണന്‍, പ്രസിഡണ്ട് കല്ലാട്ട് പ്രേമന്‍, അഡ്വ.പ്രസീന ശ്രീജിത്ത്, കെ.പി അശോക്, രാജേഷ് പി.ശിവദാസ്, എം.ശ്രീജയന്‍ എന്നിവര്‍ സംബന്ധിച്ചു.