കോഴിക്കോട്: മത്സരിച്ചോടി അപകടത്തില്‍പ്പെട്ട സ്വകാര്യബസ്സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളജ് – കോഴിക്കോട് റൂട്ടില്‍ മത്സരിച്ചോടിയ പെരുമണ്ണ – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഗസല്‍ ബസ്സും, മെഡിക്കല്‍ കോളജ് – സിറ്റി റൂട്ടിലോടുന്ന സ്‌കൈലാര്‍ക്ക് ബസ്സും തൊണ്ടയാട് കാവ് ബസ് സ്‌റ്റോപ്പിനടുത്തുവച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസ്സുകള്‍ ചേവായൂര്‍ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിങ് സെന്ററില്‍ വച്ച് പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനരഹിതമായും ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. തുടര്‍ന്ന് രണ്ടു വാഹനങ്ങളുടെയും ഫിറ്റ്‌നസ് റദ്ദ് ചെയ്യുകയായിരുന്നു.
ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാര്‍ശയും നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ബിജുമോന്‍ കെ.യുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അസിസിറ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പരിശോധനയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ അജിത് ജെ.നായര്‍, ധനുഷ്.ടി, ഷുക്കൂര്‍.എം എന്നിവര്‍ പങ്കെടുത്തു.