കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ 501 കലാകാരന്മാര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വില്‍സണ്‍ സാമുവലും ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ടും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ബുധന്‍) വൈകുന്നേരം അഞ്ചു മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് നിര്‍വഹിക്കും. സാഹിത്യകാരന്‍ കെ.പി രാമനുണ്ണി മുഖ്യാതിഥിയാവും. വില്‍സണ്‍ സാമുവല്‍, ജില്ലാ സെക്രട്ടറി രാജീവന്‍ മഠത്തില്‍, ഷിബു മുത്താട്ട്, ടി.കെ വേണു, മുരളീധരന്‍ പറയഞ്ചേരി എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി.കെ വേണു, ഗിരീഷ് ഇല്ലാത്ത് താഴം, പ്രദീപ് ഗോപാല്‍ എന്നിവരും സംബന്ധിച്ചു.
.