തിരുവനന്തപുരം: തൃത്താല എം.എല്‍.എ മന്ത്രിയായി എം.ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയായ എം.വി ഗോവിന്ദന്‍ സി.പി.എം സെക്രട്ടറിയായി അധികാരമേറ്റ ഒഴിവിലേക്കാണ് സ്പീക്കറായിരുന്ന എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പാര്‍ട്ടി താല്‍പ്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എം.ബി രാജേഷ് അഭ്യര്‍ത്ഥിച്ചു.
വി.ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം.ബി രാജേഷ് സഭയിലെത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എം.ബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പി നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.