കോഴിക്കോട്: മര്‍ക്കസ് ഓര്‍ഫനേജില്‍ (റൈഹാന്‍വാലി) 45 വര്‍ഷക്കാലയളവില്‍ പഠനം നടത്തിയ നാലായിരത്തോളം പൂര്‍വ വിദ്യാര്‍ഥികളുടെ ഉമ്മമാരുടെ സംഗമം എട്ടിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുസ്വമദ് യൂണിവേഴ്സിറ്റിയും ഓസ്മോ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് ഇന്‍ഫാനിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചടങ്ങില്‍ സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി അധ്യക്ഷത വഹിക്കും. പി.ടി റഹീം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. മര്‍ക്കസ് ഡയരക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മര്‍സൂഖ് സഅദി അല്‍കാമിലി, അബ്ദുസമദ് യൂണിവേഴ്സിറ്റി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉപഹാരസമര്‍പ്പണത്തിന് അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, ശമീം കെ.കെ, മര്‍ക്കസ് സി.പി സിറാജ് സഖാഫി, അഷ്റഫ് അരയങ്കോട്, ബഷീര്‍ പാലാഴി, സഈദ് ഇര്‍ഫാനി എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് 12.30ന് നടക്കുന്ന സമാപന സംഗമം മര്‍ക്കസ് ഡയരക്ടര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും പ്രാര്‍ഥനയും പ്രതിജ്ഞയും നിര്‍വഹിക്കും. സയ്യിദ് സ്വാലിഹ് ജിഫ്രി, സി.പി ഉബൈദ് സഖാഫി എന്നിവര്‍ സംസാരിക്കും. രാവിലെ 10 മുതല്‍ മര്‍ക്കസ് കാമിലി ഓഡിറ്റോറിയത്തില്‍ പൂര്‍വവിദ്യാര്‍ഥികളുടെ യു.പി ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടീന്‍സ് ക്യാംപ് നടക്കും. സലാമുദ്ദീന്‍ നെല്ലാങ്കണ്ടി അധ്യക്ഷത വഹിക്കും. സി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഇക്ബാല്‍ മുന്നിയൂര്‍ റിയാസ് ചുങ്കത്തറ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ ടി.ടി അബ്ദുല്‍ ഗഫൂര്‍, ലത്വിഫി, ശിഹാബ് ഈങ്ങാപ്പുഴ എന്നിവരും സംബന്ധിച്ചു.