കോഴിക്കോട്: കേരളപുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളിയുടെ 159ാം ജന്മദിനാഘോഷം ഒന്‍പതിന് നടത്തുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം അജിത്ത് ഒളവണ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 109 യൂണിയന്‍ കേന്ദ്രങ്ങളില്‍ 400ല്‍പരം അതിഥികളെ പങ്കെടുപ്പിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ഒന്‍പത് മണിക്ക് പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, മധുരവിതരണം നടക്കും. വൈകീട്ട് 3.30ന് മാനാഞ്ചിറ പരിസരത്ത് അവിട്ടാഘോഷ യാത്ര വാദ്യമേളങ്ങളും കലാരൂപങ്ങളോടെ സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഷൈജു സി.കെ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ വിനോദ് മൊകോത്ത് മുഖ്യപ്രഭാഷണം നടത്തും. സുരേഷ് ബുധന്‍ ,സി.ടി വേലായുധന്‍, രഞ്ജിത്ത് ഒളവണ്ണ എന്നിവര്‍ സംസാരിക്കും. സുരാഭ് കൊപ്രകള്ളി നന്ദി പറയും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസാദ് കിണാശ്ശേരി ഷൈജു, നിധീഷ് ഇളമനപാടം വേലായുധന്‍ നാച്ചേരിപ്പാടം എന്നിവരും പങ്കെടുത്തു.