തലശ്ശേരി: തിരുവങ്ങാട് ശ്യാമയുടെ ആഭിമുഖ്യത്തില്‍ ‘തുമ്പച്ചിരി’ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. രാവിലെ മുതല്‍ രാഗതാള ദൃശ്യമേള ആരംഭിച്ചു. ഹിന്ദുസ്ഥാനിയില്‍ പണ്ഡിറ്റ് സി.എസ് അനില്‍ദാസും കര്‍ണാട്ടിക്കില്‍ ആര്യ രമേശും സംഗീതാലാപനം നടത്തി. സി.ജെസ്സി കഥക് നൃത്ത പരിപാടി അവതരിപ്പിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായി.
ഉദ്ഘാടന സമ്മേളനത്തില്‍ കെ.കെ മാരാര്‍, എ.ബി.എന്‍ ജോസഫ്, മുകുന്ദന്‍ മഠത്തില്‍, സി.വി സുധാകരന്‍ സംസാരിച്ചു. കെ.പി മനോജ് കുമാര്‍, രശ്മി ദിനേശ്, അജിത്കുമാര്‍, പി. കനകരാജ്, കവിതാ മഹേന്ദ്രന്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ശ്യാമ കലാകുടുംബം അവതരിപ്പിച്ച ഓണപ്പാട്ടുകള്‍ വഞ്ചിപ്പാട്ടുകള്‍, സ്‌കീറ്റ്, മാഷ്അപ്പ്, തിരുവാതിര എന്നിവ അരങ്ങേറി.