ലക്‌നൗ : ലക്‌നൗവിലെ ഹോട്ടലില്‍ തീപ്പിടുത്തം. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. ഹസ്രത്ത് ഗഞ്ചിലെ ലവണ ഹോട്ടലിലെ രണ്ടാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഒരു പുരുഷനും സ്ത്രീയുമാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെയാണ് ഹോട്ടലില്‍ തീപ്പിടുത്തമുണ്ടായത്. കാരണമെന്തെന്ന് വ്യക്തമല്ല. അഗ്നിശമനസേന പ്രവര്‍ത്തകര്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. വലിയ ഹോട്ടലായതിനാല്‍ ഉള്ളില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. എത്ര പേര്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് അറിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനോടകം 18 പേരെ രക്ഷപ്പെടുത്തുകയും ആറു പേര്‍ ഉള്ളില്‍ കുടുങ്ങിയിരിപ്പുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
#BreakingNews #Fire breakout at Hotel Levana #Hazratganj #Lucknow #UttarPradesh #TejRan Shocking pic.twitter.com/vwCUdnxkHg
— Suhani Anand (@SuhaniAnand17) September 5, 2022