യു.കെ.എസ് റോഡിന്റേയും അനുബന്ധ റോഡുകളുടേയും ശോചനീയാവസ്ഥ പരിഹരിക്കണം: ബി.ജെ.പി പ്രതിഷേധ ധര്‍ണ നടത്തി

യു.കെ.എസ് റോഡിന്റേയും അനുബന്ധ റോഡുകളുടേയും ശോചനീയാവസ്ഥ പരിഹരിക്കണം: ബി.ജെ.പി പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട്: ശോചനീയാവസ്ഥ കാരണം അപകടങ്ങള്‍ പതിവാകുന്ന യു.കെ.എസ് റോഡും അനുബന്ധ റോഡുകളും ഉടന്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. വയനാട് റോഡ്, മാവൂര്‍ റോഡ് ശ്മശാനം റോഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, അശോകപുരം റോഡ്, തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചാല്‍ കോഴിക്കോട് ടൗണിലെ തിരക്കിന് പരിഹാരം കാണാന്‍ സാധിക്കും. അമ്പലവും പള്ളിയും നിരവധി സ്ഥാപനങ്ങളും നൂറുകണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന ഈ റോഡിന്റെ പ്രശ്‌നം ഉടന്‍ പരിഹരിച്ചിട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് കെ.ഷൈബു പറഞ്ഞു

തിരുത്തിയാട് ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം സെക്രട്ടറി കെ.സുശാന്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , മണ്ഡലം കമ്മിറ്റി അംഗം ആര്‍.അനില്‍കുമാര്‍ , ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സതിബസന്ത്, ഏരിയ പ്രസിഡന്റ് വര്‍ഷ അര്‍ജുന്‍ , ബൂത്ത് പ്രസിഡന്റ് വിജു മേക്കിറ്റി, ജനറല്‍ സെക്രട്ടറി കെ.ഹേമന്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *