മാഹി: നടപ്പ് വര്‍ഷത്തെ ബോണസ് തുകയായ 14478/- രൂപ മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കിയതായി മാഹി പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം നല്‍കിയ 13.25% തുക തന്നെയാണ് ഇത്തവണയും നല്‍കിയത്. മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറായില്ലെന്നുള്ള യൂണിയനുകളുടെ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എന്‍ ഗണേഷ്,
സെക്രട്ടറി കെ.സുജിത് എന്നിവര്‍ അറിയിച്ചു.