പി.എം കിസാന്‍ ഗുണഭോക്താക്കള്‍ ഏഴിന് മുമ്പായി കെ.വൈ.സി രേഖകള്‍ പൂര്‍ത്തീകരിക്കണം

കോഴിക്കോട്: പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. കാര്‍ഷിക മേഖലയുടെ വികസനത്തിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാര്‍മര്‍ ഡാറ്റാബേസ്) രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി പി.എം കിസാന്‍ ഓരോ ഗുണഭോക്താവും അവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പി.എം കിസാന്‍ ആനുകൂല്യം തുടര്‍ന്ന് ലഭ്യമാകുന്നതിനായി എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും സെപ്റ്റംബര്‍ ഏഴിന് മുമ്പായി എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അടിയന്തിരമായി ചേര്‍ക്കേണ്ടതാണ്. കൂടാതെ പി.എം കിസാന്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ പി.എം കിസാന്‍ ഉപഭോക്താക്കളും
ഏഴിന് മുന്‍പായി നേരിട്ട് പി.എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ,അക്ഷയ / സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ-കെ.വൈ.സി ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *