കോഴിക്കോട്: അറിവിന്റെ പാരാവാരമാണ് എം.ജി.എസെന്നും നിര്‍ഭയമായി സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള എം.ജി.എസിന്റെ ശേഷി കേരളത്തിന് അഭിമാനമാണെന്നും പ്രോഫസര്‍ ജോബ് കാട്ടൂര്‍. ചരിത്ര ഗവേഷകനും അധ്യാപകനും എഴുത്തുകാരനുമായ എം.ജി.എസിനെ ദേശീയ അധ്യാപകദിനത്തില്‍ ഭാഷാസമന്വയ വേദി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ആദരിക്കുന്ന ‘ആചാര്യവന്ദനം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഒ.വാസവന്‍ അധ്യക്ഷത വഹിച്ചു. ഭാഷാസമന്വയവേദി പ്രസിഡന്റ് ഡോ.ആര്‍സു ആമുഖഭാഷണം നടത്തി. ഗാന്ധിജിയെ കാണാന്‍ കഴിയാത്തതിന്റെ ഖേദം തീര്‍ന്നത് കേളപ്പജിയെ കണ്ടപ്പോഴാണെന്നും ശുദ്ധാത്മാവായ അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും നിര്‍ഭയത്വവും തന്നെ ആകര്‍ഷിച്ചതായി പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി എം.ജി.എസ്.പറഞ്ഞു. പ്രൊഫസര്‍ കെ.വി കൃഷ്ണയ്യര്‍, ചന്ദ്രന്‍ ദേവ്‌നേശിസ് എന്നിവര്‍ തന്റെ സ്മരണീയ അധ്യാപകരാണെനും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു. ഡോ.സി.രാജേന്ദ്രന്‍, ഡോ.ഇ.കെ സ്വര്‍ണകുമാരി, ഡോ.പി.കെ രാധാമണി, ഡോ.എം.കെ പ്രീത, വേലായുധന്‍ പള്ളിക്കല്‍, പി.ഐ അജയന്‍, എം.ടി രാജലക്ഷ്മി, കെ.വാരിജാക്ഷന്‍, ഡോ.കെ ആശിവാണി, ഒ.കുഞ്ഞിക്കണാരന്‍, ടി.സുമിന എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് പ്രസംഗിച്ചു.