മാഹി: ഗ്രീന്‍സ് ആയുര്‍വേദയില്‍ നടന്ന ഓണ പരിപാടികളില്‍ നിരവധി വിദേശീയരും പങ്കാളികളായി. പൂക്കളവും മാവേലിയും ഊഞ്ഞാലാട്ടവും തിരുവാതിരയും കമ്പവലിയും ഓണപ്പാട്ടുകളും ഉറിയടിയുമെല്ലാം വിദേശീയരില്‍ ആവേശമുണ്ടാക്കി. ഓണം ദേശീയോത്സവമായതിന്റെ പിറകിലെ ഐതീഹ്യങ്ങളും, കൊയ്ത്തുത്സവത്തിന്റെ പ്രാധാന്യവും മാനവ സാഹോദര്യത്തിന്റെ സ്‌നേഹവായ്പുമെല്ലാം ഡോ. സി.പി.അസ്ഗര്‍ പങ്കുവെച്ചപ്പോള്‍ അത് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സഞ്ചാരികളില്‍ കൗതുകമുണര്‍ത്തി.