കോട്ടക്കല്‍: ഓണാഘോഷത്തിന്റെ ഭാഗമായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വിവിധ വിഭാഗങ്ങളില്‍ പൂക്കളങ്ങള്‍ ഒരുക്കുയും, അലങ്കാരങ്ങള്‍ നടത്തുകയും ചെയ്തു. ഉച്ചക്ക് നടന്ന ഓണസദ്യയില്‍ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍, സി.ഇ.ഒ ഡോ.ജി.സി ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ.കെ.മുരളീധരന്‍, ഡോ.പി.രാംകുമാര്‍, കെ.ആര്‍അജയ് , ജോയന്റ് ജനറല്‍ മാനേജര്‍മാരായ പി.രാജേന്ദ്രന്‍, യു .പ്രദീപ്, വിവിധ വകുപ്പ് മേധാവികള്‍, യൂണിയന്‍ ഭാരവാഹികള്‍, ജീവനക്കാര്‍ പങ്കെടത്തു.