തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള മുടങ്ങിക്കിടന്ന ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങിയെന്ന് കെ.എസ്.ആര്‍.ടി.സി. ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിരുന്നു.