കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

തലശ്ശേരി: പീഡന കേസില്‍ എടക്കാട് പോലിസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൃഷ്ണകുമാറിന് കീഴ്‌ക്കോടതി നല്‍കിയ ജാമ്യം ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. കൃഷ്ണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം തലശ്ശേരി എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് രേഖകള്‍ പരിശോധിച്ച ശേഷം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കീഴ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസിന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.കെ.അജിത്കുമാര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി.ഹരജിയില്‍ കീഴ് കോടതിയുടെ കേസ് സംബന്ധിച്ച രേഖകള്‍ വിളിച്ച് വരുത്തി പരിശോധിച്ച ശേഷം ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാനായി ഇന്നത്തേ ക്ക് മാറ്റുകയായിരുന്നു. കീഴ്‌ക്കോടതി നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കൃഷ്ണകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യുകയോ, കോടതി മുമ്പാകെ നേരിട്ട് ഹാജരാവുകയോ വേണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *