എം.എസ്.എസ് വാര്‍ഷിക സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

എം.എസ്.എസ് വാര്‍ഷിക സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

ഫറോക്ക്: കോടമ്പുഴ യൂണിറ്റ് മുസ്ലിം സര്‍വിസ് സൊസൈറ്റി വാര്‍ഷിക സംഗമവും എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിടെക്, ബിരുദ തലങ്ങളിലെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു. സംഗമം ഉദ്ഘാടനവും അവര്‍ഡ് വിതരണവും രാമനാട്ടുകര മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. സുരേഷ് നിര്‍വഹിച്ചു. പ്രസിഡന്റ് എന്‍.സി ഹംസക്കോയ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എന്‍.പി അഹമ്മദ് കുട്ടി ഹാജി, വിദ്യാഭ്യാസ സബ് കമ്മിറ്റി കണ്‍വീനര്‍ എം.കെ, ഹെല്‍ത്ത് സബ് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദലി കല്ലട, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എം ഷെരീഫ്, ട്രഷറര്‍ മുസ്തഫ കെ.പി, മജീദ് അമ്പലകണ്ടി,
എന്‍.പി സവാദ്, വനിതാ വിങ് പ്രസിഡന്റ് വി.കെ ഹാജിറബീവി, ഡിവിഷന്‍ കൗണ്‍സിലര്‍ ആയിഷ ജസ്‌ന , കെ. മുസ്തഫ കാവില്‍ കണ്ടി, ഗഫൂര്‍ പാറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ജലീല്‍ പാണിക്കര സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *