വടക്കാഞ്ചേരി: വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓട്ടുപാറ ജയശ്രീ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമവും കാരുണ്യ സ്പര്‍ശവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. അമ്മ സൊസൈറ്റി പ്രസിഡന്റ് കുമാരിയമ്മ അധ്യക്ഷത വഹിച്ചു. ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്.എ ആസാദ് ഓണകിറ്റ് വിതരണവും പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സണ്‍ പോണല്ലൂര്‍ ചികിത്സാ സഹായ വിതരണവും, സാമൂഹിക പ്രവര്‍ത്തകന്‍ പി.ആര്‍ ദിലീപ് മെഡിസിനും മെഡിക്കല്‍ ഉപകരണവും വിതരണം ചെയ്തു. ചടങ്ങില്‍ സിനിമ നടി രമാദേവിയെ ആദരിച്ചു. ചേലക്കര പഞ്ചായത്ത് മുന്‍ മെമ്പര്‍ പ്രദീപ് നമ്പ്യാത്ത്, യോഗാ ടീച്ചര്‍ മോളി ജോര്‍ജ്ജ്, ബേബി ചന്ദ്രന്‍, ഓമന വര്‍ഗ്ഗീസ്, പങ്കജം കൃഷ്ണന്‍കുട്ടി, കെ.കെ. സെയ്തുമുഹമ്മദ്, മുഹമ്മദ് കുട്ടി ചാലിപാടം, പി.പി റോസി എന്നിവര്‍ പ്രസംഗിച്ചു.