‘അമ്മച്ചന്റെ മാലാഖ കുട്ടികള്‍’ പൂക്കളം തീര്‍ത്തു

‘അമ്മച്ചന്റെ മാലാഖ കുട്ടികള്‍’ പൂക്കളം തീര്‍ത്തു

പട്ടാമ്പി: ഹാര്‍വെസ്റ്റേ സംഘടിപ്പിച്ചു വരുന്ന പൂക്കള മത്സരത്തിന്റെ ഏഴാം ദിവസമായ ഇന്ന് മുതുതല രേഷ്മ ഷിജുവിന്റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി. രജനി ദാസ്, ആര്‍ദ്രദാസ്, രിദി കൃഷ്ണ, നിധി ബാലഗോപാലന്‍ എന്നിവരുടെ ടീം അമ്മച്ചന്റെ മാലാഖ കുട്ടികള്‍ എന്ന പേരിലാണ് മത്സരിച്ചത്. അത്തം മുതല്‍ ഉത്രാടം വരെയാണ് ഹാര്‍വെസ്റ്റേ മത്സരം സംഘടിപ്പിക്കുന്നത്. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫിസ് പരിസരത്ത് നടന്നു വരുന്ന പൂക്കള മത്സരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. അത്തം മുതല്‍ തുടങ്ങിയ പൂക്കളമത്സരം ജനശ്രദ്ധയാകര്‍ഷിച്ചു വരുന്നു. അടുത്ത വര്‍ഷം മുതല്‍ ഓള്‍ കേരള മത്സരമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹാര്‍വെസ്റ്റേ എം.ഡി കെ.പി വിജീഷ്, ഉമ്മര്‍, സി.മൊയ്തീന്‍, അസീസ്, അഖില്‍, മാണിക്ക് തുടങ്ങിയവര്‍ പൂക്കളമത്സരത്തിന് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *