അധ്യാപക ദിനം: ശ്രീമതി ടീച്ചറെ ആദരിച്ച് ബി.ജെ.പി

അധ്യാപക ദിനം: ശ്രീമതി ടീച്ചറെ ആദരിച്ച് ബി.ജെ.പി

കോഴിക്കോട്: അധ്യാപക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 35 വര്‍ഷം അധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീമതി ടീച്ചറെ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു പൊന്നാടയണിയിച്ച് ആദരിച്ചു. കരുവിശ്ശേരി എം.കെ സ്മാരക എല്‍.പി സ്‌കൂള്‍, പുതിയാപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് ശ്രീമതി ടീച്ചര്‍. 2000ല്‍ കോഴിക്കോട് കോര്‍പറേഷനില്‍ പുതിയങ്ങാടി വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ , ബി.ജെ.പി ഏരിയ പ്രസിഡന്റ് ടി.പി സുനില്‍ രാജ്, മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍ , മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ പ്രസിഡന്റ് സജിത സുഗേഷ്, ബൂത്ത് പ്രസിഡന്റ് യു.ടി ഷണ്‍മുഖന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *